2016, ഫെബ്രുവരി 21, ഞായറാഴ്‌ച

മംഗളം ജന്മഭൂമിയ്ക്ക് പഠിയ്ക്കുമ്പോള്‍...


പണ്ടൊരു വക്രബുദ്ധി ചെക്കനോട് ടീച്ചര്‍ പശുവിനെപ്പറ്റി ഉപന്യാസം എഴുതാന്‍ പറഞ്ഞു. ചെക്കന് പശുവിനെപ്പറ്റി ഒന്നും അറിയില്ല. തെങ്ങിനെപ്പറ്റിയാകും ഉപന്യാസം ചോദിയ്ക്കുക എന്ന് വിചാരിച്ച് അവന്‍ തെങ്ങിനെപ്പറ്റി പഠിച്ചു കൊണ്ടായിരുന്നു വന്നത്. അതു കൊണ്ട് കണ്ണുംപൂട്ടി എഴുതി “ പശു ഒരു മൃഗമാണ്‌. അതിനെ തെങ്ങില്‍ കെട്ടിയിടും” എന്നിട്ട് അവന്‍ ബാക്കി രണ്ടു പേജ് തെങ്ങിനെപ്പറ്റി എഴുതി നിറച്ചു.
ഇന്നത്തെ മംഗളം പത്രത്തിലെ ഒന്നാം പേജില്‍ വന്ന ഒരു വാര്ത്തു വായിച്ച സാമാന്യബുദ്ധിയുള്ളവര്‍ സംശയിച്ചു പോകും.; പണ്ടത്തെ ആ വക്രബുദ്ധി ചെക്കന് ഇപ്പോള്‍ മംഗളത്തില്‍ കൂലിയെഴുത്താണോ പണി എന്ന്!
മുഴുവന്‍ വാര്‍ത്ത വായിച്ചാല്‍ മനസ്സിലാകുക ഒറ്റകാര്യമാണ്. നാഗ്പൂരിലെ ആസ്ഥാനത്ത് ഗോട്സെയ്ക്ക് അമ്പലം പണിയാന്‍ ആശ മനസ്സില്‍ ഒളിച്ചു വെച്ചു നടക്കുന്ന ആര്‍.എസ്.എസ്സിന്റെ ഖജനാവില്‍ അംബാനി-അദാനി കുബേരമുതലാളിമാര്‍ സ്നേഹപൂര്വ്വം വാരിച്ചൊരിഞ്ഞ നാണയത്തുട്ടുകള്‍ മോഹിച്ചാണ് ആ വക്രബുദ്ധി ചെക്കന്‍ ഈ “ജന്മഭൂമി” അഭ്യാസത്തിന് തുനിഞ്ഞതെന്ന്‍.
വാര്ത്തയുടെ വെണ്ടയ്ക്കാ വലിപ്പത്തിലുള്ള തലക്കെട്ട്‌ നോക്കുക.
ജെ.എന്‍.യുവില്‍ നടന്നത്‌ ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ പരീക്ഷണച്ചടങ്ങ്‌ : ഡി. രാജയുടെ മകള്ക്ക് ‌ ഐ.എസ്‌. അനുകൂലിയുമായി ഉറ്റബന്ധം”.
വായിച്ചിട്ട് എന്തു തോന്നി? ജെ.എന്‍.യുവിലെ ഇന്ത്യാവിരുദ്ധനീക്കത്തിന്റെ സൂത്രധാരിക ഡി.രാജയുടെ മകളാണ് എന്നല്ലേ അനുഭവപ്പെടൂ. അനുഭവപ്പെട്ടില്ലെങ്കില്‍ വീണ്ടും ഒന്നു കൂടെ അനുഭവിപ്പിയ്ക്കാനായി അടുത്തു തന്നെ കൊടുത്ത വാര്ത്തയുടെ ആദ്യവാചകം വായിയ്ക്കുക.
സി.പി.ഐ. നേതാവ്‌ ഡി. രാജയുടെ മകള്‍ അപരാജിത, ഒളിവില്‍ കഴിയുന്ന ഐ.എസ്‌. അനുകൂല വിദ്യാര്ഥിനേതാവ്‌ ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്‌.”
ഹോ..എന്തൊരു ഭീകരമായ സത്യം..ഞെട്ടിയ്ക്കുന്ന വാര്ത്ത തന്നെ. ആരാണ് ഉമര്‍ ഖാലിദ്? ബിന്‍ ലാദന് ശേഷം അമേരിക്ക തിരഞ്ഞു കൊണ്ടിരിയ്ക്കുന്ന അന്താരാഷ്ട്രഭീകരനോ? അതോ ഇറാക്കിലെ ഐ.എസ്സിന്റെ ഇന്ത്യയിലെ കമാന്ഡറോ? പുറംലോകം മുഖം പോലും കാണാത്ത കാശ്മീരി കൊടുംഭീകരനോ?
ആല്ലെയല്ല. ഡല്ഹി്യിലെ ജെ.എന്‍.യു എന്ന യൂണിവേര്സിറ്റിയില്‍ ചരിത്രവിഷയത്തില്‍ പി.എച്ച്.ഡിയ്ക്ക് പഠിയ്ക്കുന്ന, ഡല്ഹിയില്‍ താമസിയ്ക്കുന്ന, 28 വയസ്സുകാരനായ ഒരു മറാത്തി പയ്യന്‍. യാതൊരു മതവിശ്വാസങ്ങളും വെച്ചു പുലര്ത്താത്ത ഒരു കടുത്ത നിരീശ്വരവാദി. മാവോയിസ്റ്റ് ആശയങ്ങളോട് അടുപ്പമുള്ള ഡെമോക്രാറ്റിക്ക് സ്റ്റുഡെന്സ് യൂണിയന്‍ (D.S.U) എന്ന വിദ്യാര്ഥി സംഘടനയില്‍ അംഗമായിരുന്ന, തീവ്രകമ്മ്യുണിസ്റ്റ് ആശയങ്ങള്‍ വെച്ചു പുലര്ത്തുന്ന ഒരു യുവാവ്. D.S.U ആശയങ്ങളില്‍ വെള്ളം ചേര്ക്കുന്നു എന്ന് പരാതിപ്പെട്ട് സംഘടനയില്‍ നിന്നും രണ്ടു മാസങ്ങള്ക്ക് മുന്പ് രാജി വെച്ച് സ്വന്തമായി ഒരു മാവോയിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്ത്തിയ്ക്കുന്നവന്‍.. ക്യാമ്പസില്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചവരുടെ സംഘത്തില്‍പെട്ടവന്‍ എന്ന കാരണം കൊണ്ട് ഇപ്പോള്‍ വിവാദപുരുഷനായവന്‍.ഈ പരിപാടിയുമായി ബന്ധപ്പെട്ട് പല പ്രാവശ്യം വിവിധ ചാനലുകളില്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടവന്‍.
ക്യാമ്പസിലെ വര്ഷ്ങ്ങളുടെ സഹവാസം കാരണവും, ഒരു വിദ്യാര്ഥിനേതാവ് എന്ന നിലയിലും, എല്ലാ വിദ്യാര്ഥികള്ക്കും സുപരിചിതനായ ഉമര്‍ ഖാലിദുമായി, അതേ കോളേജിലെ വിദ്യാര്ഥി്നിയും, സി.പി.ഐയുടെ വിദ്യാര്ഥിസംഘടനയായ ആള്‍ ഇന്ത്യ സ്റ്റുഡെന്സ് ഫെഡറേഷന്‍ എന്ന വിദ്യാര്ഥിപ്രസ്ഥാനത്തിന്റെ കോളെജിലെ നേതാവും, സി.പി.ഐ. ദേശീയനേതാവ് ഡി.രാജ എം.പിയുടെ മകളുമായ അപരാജിത, “ഉറ്റബന്ധം” പുലര്ത്തുന്നു എന്നത് ശരിയ്ക്കും ഞെട്ടിയ്ക്കുന്ന വിവരമായി മംഗളത്തിന് തോന്നിയതില്‍ തെറ്റില്ല. കാരണം ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിയ്ക്കുന്നവര്‍ ആയാലും, കോളേജില്‍ മറ്റൊരാളുമായി സൌഹൃദം ഉണ്ടാക്കും മുന്പ് സംഘികള്‍ നല്കിയ രാജ്യസ്നേഹ സര്ട്ടിഫിക്കറ്റ്, ഭാവി മനസ്സിലാക്കാനുള്ള ജാതകം, പാസ്പോര്ട്ട് , ആധാര്‍ കാര്ഡ് എന്നിവയൊക്കെ വെരിഫൈ ചെയ്തിരിയ്ക്കണം എന്ന അലിഖിതനിയമം അപരാജിത തെറ്റിച്ചിരിയ്ക്കുന്നു.
അപ്പോള്‍ സംശയിയ്ക്കേണ്ട കാര്യമില്ല. ഇവളാണ് അവനെക്കൊണ്ട്‌ ഇതൊക്കെ ചെയ്യിച്ചത്.. അമ്പട ഭയങ്കരി! (“ഞാനാരാ മോന്‍” എന്ന് വാര്ത്തൊ ഉണ്ടാക്കിയ @#$%&മോന്‍ സ്വയം വിചാരിച്ചു പുളകം കൊണ്ടു കാണും)
തലക്കെട്ടിലെ “ഉറ്റബന്ധം” ആദ്യവാചകത്തില്‍ “ഉറ്റസുഹൃത്ത്‌” ആയി മാറിയത് ശ്രദ്ധിയ്ക്കുമല്ലോ. അല്ലെങ്കിലും മംഗളം പണ്ടേ, ഒരു ആണും പെണ്ണും ഒരുമിച്ചു വരുന്ന വാര്ത്തയകളില്‍ “സൌഹൃദം” എന്ന വാക്ക് ഉപയോഗിയ്ക്കാറില്ല. “ബന്ധം” ആണ് സൌകര്യം. ഇല്ലെങ്കില്‍ ഒരു ഇക്കിളി എഫെക്റ്റ് കിട്ടില്ല. ബാറ്റന്‍ ബോസ്/കോട്ടയം പുഷ്പനാഥ്‌ മുത്തപ്പന്മാരുടെ ചോരയാണ് ഞരമ്പുകളില്‍... (കാവിലമ്മേ കണ്ട്രോള്‍ തരൂ..)
അപരാജിതയെപ്പറ്റിയുള്ള കണ്ടുപിടിത്തങ്ങള്‍ തെളിവുകളായി പിന്നെയും വാര്ത്തയയിലുണ്ട്. ഇതാ ആ മൊഴിമുത്തുകള്‍ ..
“ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്ഥിവകള്ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം ജന്ദര്മന്തറിലേക്ക്‌ നടത്തിയ പ്രകടനത്തിനു നേതൃത്വം നല്കിെയതും അപരാജിത തന്നെ. മാതാപിതാക്കളും സി.പി.ഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു..”
കഴിഞ്ഞ ദിവസം, ജെ.എന്‍.യുവില്‍ രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്ഥികള്ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട്‌, ജന്ദര്മന്തറിലേക്ക്‌ അപരാജിത പ്രകടനം നടത്തി എന്നും നമ്മുടെ മംഗളം കണ്ടുപിടിച്ചു.
പക്ഷെ, വക്രബുദ്ധി ചെക്കന്റെ അത്ര ബുദ്ധി ഇല്ലാത്തതിനാല്‍ ദിഗംബരന്‍ ഗൂഗിള്‍ തപ്പി നോക്കി. ജന്തര്മ്ന്ദറിലെയ്ക്ക് ജാഥ നടത്തിയത് ജെ.എന്‍.യുവിലെ അധ്യാപകരും, വിദ്യാര്ഥി്കളും, എ.ഐ.എസ്.എഫ് അടക്കമുള്ള ഇടതുപക്ഷ വിദ്യാര്ഥിസംഘടനകളും ചേര്ന്നാണ്. അവരുടെ ആവശ്യം കള്ളകേസില്‍ കുടുക്കി അനാവശ്യമായി തടവിലാക്കിയ കോളേജ് യൂണിയന്‍ പ്രസിഡന്റ്‌ കനയ്യ കുമാറിന്റെ മോചനമായിരുന്നു എന്നാണ് എല്ലാ പത്രങ്ങളും റിപ്പോര്ട്ട് ചെയ്തത്.
രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്ഥികള്ക്കെതിരേ നടപടിയെടുക്കരുതെന്ന് ഇന്നു വരെ വിദ്യാര്ഥി്സംഘടനകളിലെ ഒരാളും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് കുറ്റക്കാരെ അറസ്റ്റു ചെയ്യാതെ, ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പോക്കാം’ എന്ന പോലീസ് ബുദ്ധി ഉപയോഗിച്ച്, ക്യാമ്പസ് സ്നേഹിയ്ക്കുന്ന കനയ്യയെ പോലുള്ള, എ.ബി.വി.പിയുടെ എതിര്ചേരിക്കാരായ വിദ്യാര്ഥിനേതാക്കളെ അറസ്റ്റ് ചെയ്തതിലാണ് ഇന്നു വരെ നടക്കുന്ന പ്രതിഷേധങ്ങള്‍ എതിര്പ്പ് ഉയര്ത്തിയിട്ടുള്ളത്. വാര്ത്തരയുടെ ലിങ്ക് ചുവടെ.
JNU row:students march to jantarmantar to show solodarity against continued arrest of Kanhaiya Kumar.
ഒരു സാധാരണ വിദ്യാര്ഥിപ്രതിഷേധത്തെ വരെ വാര്ത്തയ്ക്കു വേണ്ടി ഇങ്ങനെ വളച്ചൊടിച്ച മംഗളം പത്രപ്രവര്ത്തനത്തെ തന്നെ വ്യഭിചരിയ്ക്കുകയാണ് എന്ന് പറയാതെ വയ്യ.
ഇവിടം കൊണ്ടും തീരുന്നില്ല. മാസ്റ്റര്പീിസ്‌ വാചകം ഇനിയാണ്.
“അപരാജിത രാജ്യദ്രോഹകേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ്‌ ഇടതുനേതാക്കള്ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടിരുന്നു.”
ഏതു കേസിലാണ് അപരാചിത കുടുങ്ങിയത് എന്ന് നമുക്കാര്ക്കും അറിയില്ല. ഇന്നു വരെ ഒരു കേസും അവര്ക്കെതിരെ ആരും രെജിസ്റ്റര്‍ ചെയ്തിട്ടില്ല. പിന്നെ ആര് എവിടെ കുടുങ്ങി എന്ന് കോട്ടയത്തെ മംഗളം ഓഫീസില്‍ തന്നെ വിളിച്ചു ചോദിയ്ക്കേണ്ടി വരും.
കനയ്യ കുമാറിന്റെ അറസ്റ്റ്‌ നടന്നതിനെതുടര്ന്ന്, രാജ്യസഭഅംഗങ്ങള്‍ കൂടിയായ ഡി.രാജയും സീതാറാംയെച്ചൂരിയും രാജനാഥ്‌സിംഗിനെ കണ്ടത്, സി.പി.ഐയുടെയും, സി.പി.എമ്മിന്റെയും പാര്‍ലമെന്ററിപാര്ട്ടി നേതാക്കള്‍ എന്ന നിലയിലാണ്. അതിനെയും ഈ വാര്ത്താ വ്യഭിചാരത്തില്‍ കൂട്ടികുഴയ്ക്കുന്നത്‌ കൊണ്ട് മംഗളം എന്താണ് ഉദേശിച്ചതെന്ന് മനസ്സിലാക്കാന്‍ വത്തിയ്ക്കാന്‍ വരെ പോകേണ്ട ആവശ്യമില്ലല്ലോ.
ഒരു ആറുകോളം വാര്ത്താ കൊടുത്തെങ്കിലും അപരാജിതയെപ്പറ്റി പറയുന്ന മുകളില്‍ പറഞ്ഞ നാലു വരികള്‍ കൂടാതെ, ഒരു വരി കൂടെ മാത്രമാണ് വാര്‍ത്തയില്‍ ആകെയുള്ളത്. അത് മുന്പ് പറഞ്ഞത് വീണ്ടും ആവര്ത്തിയ്ക്കുന്ന ഈ വരിയാണ്.
“എം.ഫില്‍ വിദ്യാര്ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ്‌ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്‌.”
ചുരുക്കിപറഞ്ഞാല്‍ അപരാജിത ഉമര്‍ ഖാലിദിന്റെ സുഹൃത്ത് ആയതിനാല്‍ രാജദ്രോഹിയാണ് എന്നാണ് മംഗളം വ്യാഖ്യാനം..
ആ ന്യായം അനുസരിച്ചാണെങ്കില്‍ ഇനി താമസിയ്ക്കാതെ, ഉമര്‍ ഖാലിദിന്റെ റിസര്ച്ച് ഗൈഡ് ആയ അദ്ധ്യാപകന്‍, കൂടെപഠിച്ച സഹപാഠികള്‍, ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ എന്നിങ്ങനെ തുടങ്ങി സ്ഥിരമായി ഭക്ഷം വിളമ്പി കൊടുത്ത മെസ്സിലെ ജോലിക്കാര്‍, തലമുടി സ്ഥിരമായി വെട്ടികൊടുത്തവന്‍ എന്നിവര്‍ വരെ മംഗളത്തിന്റെ രാജ്യദ്രോഹി പട്ടികയില്‍ ഇടംപിടിയ്ക്കാം എന്ന് ന്യായമായും പ്രതീക്ഷിയ്ക്കാം.
ഇനി എന്തിനു വേണ്ടിയാണ് മംഗളം ഈ ആര്‍.എസ്.എസ് പ്രചാരണം ഏറ്റെടുത്തതെന്ന് ഒന്ന് അവലോകനം ചെയ്യുക.
സംഘപരിവാര്‍ കളിയ്ക്കാന്‍ പോകുന്ന അടുത്ത നാടകത്തിന്റെ തിരശീലയാണ് ഇത്തരം പ്രചാരണങ്ങള്‍. കനയ്യ കുമാര്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്തുകയോ, രാജ്യദ്രോഹമുദ്രാവാക്യം വിളിയ്ക്കുകയോ ചെയ്തിട്ടില്ല എന്ന്‍ കേന്ദ്രആഭ്യന്തരവകുപ്പും, ഡല്ഹി പോലീസും ഗത്യന്തരമില്ലാതെ സമ്മതിച്ചു കഴിഞ്ഞു. വ്യാജ വീഡിയോകളും, വ്യാജ ഫോട്ടോഷോപ്പ് ചിത്രങ്ങളും ഒക്കെ നീലക്കുറുക്കന്റെ ഓരിയിടല്‍ മാതിരി ജനങ്ങള്ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞു.അതോടെ അയാളെ അറസ്റ്റ് ചെയ്തതിനു പിന്നിലെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാക്കാന്‍ അരിയാഹാരം കഴിയ്ക്കുന്ന ആര്ക്കും കഴിഞ്ഞിട്ടുമുണ്ട്.
അപ്പോള്‍ സംഘികള്ക്ക്ന മുഖം രക്ഷിയ്ക്കാന്‍ പുതിയ ഏതെങ്കിലും ഇരകളെ വേണം. തത്കാലം ഉമര്‍ ഖാലിദിനെകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. (ഒരു പാസ്പോര്ട്ടി നു പോലും ഇന്നു വരെ അപേക്ഷിച്ചിട്ടില്ലാത്ത അയാളെ ഇപ്പോള്‍ തന്നെ മൂന്ന് പ്രാവശ്യം പാകിസ്ഥാനില്‍ സന്ദര്ശിച്ചവനും, ഐ.എസ് ചാരനും ഒക്കെയാക്കി പ്രചാരണം നടന്നു വരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പവുമാണ്)
പക്ഷെ, ഉമര്‍ ഖാലിദ്‌ നല്ലൊരു ഇരയല്ല. കാരണം അയാള്‍ കനയ്യയെപോലെ മുഖ്യധാര ഇടതുപക്ഷനേതാവല്ല. വെറും വികാരത്തിന്റെ പുറത്തു രാഷ്ട്രീയത്തില്‍ മുഴുകുന്ന അയാളെപോലുള്ളവര്‍, സംഘപരിവാറിന് നാളൊരു കാലത്ത് ഭീക്ഷണിയുമല്ല. എന്നാല്‍ അത് പോലെയല്ല കനയ്യ കുമാറും, അപരാജിതയും പോലുള്ളവര്‍. അവര്‍ ജ്വലിയ്ക്കുന്ന കനല്ക്കട്ടകളാണ്. സര്ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനും, വര്ഗ്ഗീയവല്ക്കരണത്തിനും എതിരെ നടന്ന “ഒക്കുപൈ യു.ജി.സി” (OCCUPY U.G.C) അടക്കമുള്ള വിദ്യാര്ഥി്സമരങ്ങളില്‍ ആ കനല്ക്കകട്ടകളുടെ ആളിക്കത്തല്‍ സര്ക്കാര്‍ കണ്ടു.
കഴിഞ്ഞ ജെ.എന്‍.യു ഇലക്ഷനില്‍ എ.ബി.വി.പിയുടെ സ്വപ്നങ്ങളെ തകര്ത്ത് കനയ്യ കുമാര്‍ പ്രസിഡന്റ്‌ സ്ഥാനാര്ഥിയായി വന്‍വിജയം നേടിയപ്പോള്തന്നെ അയാള്‍ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. അതിനാല്‍ തന്നെ അഫ്സല്‍ ഗുരു അനുസ്മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും, ആ പരിപാടി സംഘടിപ്പിച്ച ഒരാളെപോലും ഇന്നു വരെ അറസ്റ്റ് ചെയ്യാതെ, കനയ്യ കുമാറിനെ മാത്രമായി അറസ്റ്റ് ചെയ്തതിനു പിന്നിലെ രാഷ്ട്രീയം വ്യക്തവുമാണ്.
കനയ്യ കുമാറിനെ കുരുക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഘപരിവാറിന്റെ അടുത്ത ശ്രമം അപരാജിതയെ കുടുക്കാനാണ്. അതിനായാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്താണ് അപരാജിത എന്ന കാര്ഡിറക്കി കളിയ്ക്കാന്‍ അവര്‍ ശ്രമിയ്ക്കുന്നത്.
ഇനി എന്തിന് മംഗളം ഈ കളി കളിച്ചു എന്ന് ചിന്തിച്ചു നോക്കുക.
ഇതൊരു പൈഡ് (Paid)വാര്ത്തയാണ്. കാരണം മംഗളത്തിന്റെ സാധാരണ ഊഹസ്വഭാവമുള്ള ഇക്കിളി വാര്ത്തകളില്‍ “പറയപ്പെടുന്നു”, “സംശയിയ്ക്കപ്പെടുന്നു”, തുടങ്ങിയ പ്രയോഗങ്ങള്‍ ധാരാളമായി കാണാറുള്ളപ്പോള്‍, ഈ വാര്ത്തയിലാകട്ടെ എല്ലാം സത്യം എന്ന മട്ടില്‍ ദ്രിക്ക്സാക്ഷി വിവരണമാണ് നടത്തിയിട്ടുള്ളത്. അതായത് ഈ വാര്ത്ത വായിയ്ക്കുന്നവര്‍ വിശ്വസിയ്ക്കണമെന്ന് കാശു മുടക്കിയവനോട് നല്കി്യ ഉറപ്പിനെ പാലിയ്ക്കാനുള്ള വ്യഗ്രത കാണാം.
കേന്ദ്രഭരണം ബി.ജെ.പിയുടെ കൈയ്യില്‍ എത്തിയത് മുതല്‍ തന്നെ, സര്‍ക്കാര്‍ പരസ്യങ്ങള്‍ മോഹിച്ച് പല പത്രങ്ങളും ചാനലുകളും സംഘിപ്രീണനം തുടങ്ങിയത് നാം കണ്ടു കഴിഞ്ഞു.മംഗളം അല്‍പം താമസിച്ചോ എന്നത് ന്യായമായ മറ്റൊരു സംശയം.
ക്രിസ്തീയമാനെജ്മെന്റ് നിയന്ത്രിയ്ക്കുന്ന മംഗളം പത്രത്തിന് പണ്ടേ മതനിഷേധിയും, അവിശ്വാസിയും, കമ്മ്യുണിസ്റ്റുകാരിയും, ഒരു ദളിദ്ഹിന്ദുവിനെ വിവാഹം കഴിച്ചു തെമ്മാടികുഴിയ്ക്ക് അര്ഹയുമായ ആനിരാജയോട് ഒരു വിരോധം നിലവിലുണ്ട്. അതും രാജ കുടുംബത്തെ മൊത്തം ഈ വാര്ത്ത'കഥ'യിലേയ്ക്ക് വലിച്ചു കൊണ്ട് വരാന്‍ കാരണമായേയ്ക്കാം.
എന്നാല്‍ എന്തൊക്കെ “മ”വാര്ത്ത്കള്‍ എഴുതിയാലും, എന്തൊക്കെ അപവാദങ്ങള്‍ പ്രചരിപ്പിച്ചാലും, ഒരു ജീവിതകാലം മുഴുവന്‍ ഈ നാടിനും, ഇവിടത്തെ പാവപ്പെട്ട തൊഴിലാളികള്ക്കും വേണ്ടി ജീവിച്ച രാജ സഖാവിനെയോ, ആനിരാജ സഖാവിനെയോ, ആ പാരമ്പര്യം കാത്തു സൂക്ഷിയ്ക്കുന്ന അപരാജിതയെയോ കരിവാരി തേയ്ക്കാന്‍ നിങ്ങള്ക്ക് കഴിയില്ല. കാരണം അവരുടെ ദേശീയബോധത്തിലൂന്നിയ ജീവിതം കണ്ടു വളര്ന്ന വലിയൊരു ജനവിഭാഗം ഈ രാജ്യത്തുണ്ട്. അവര്‍ നിങ്ങളുടെ പത്രത്തിന് ടോയ്ലറ്റ് പേപ്പറിന്റെ വില പോലും കല്പ്പിയ്ക്കില്ല.
========================
വാല്കഷ്ണം:
“ബാപ്പുജി, ഈ വടിയും കുത്തിപ്പിടിച്ച് ഇങ്ങനെ ധൃതിയില്‍ അങ്ങ് എങ്ങോട്ട് പോകുകയാണ്?
“ഗോഡ്സേയുടെ കൈയ്യില്‍ നിന്നും ഒരു രാജ്യസ്നേഹി സര്ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുകയാണ്, മോനെ”